info@itrends.in +91 799 407 0403

ഇത് ഡിജിറ്റല്‍ സുനാമി നേരിടാന്‍ നിങ്ങള്‍ തയ്യാറാണോ?

ഇനി പറയുകയല്ല, പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, ഇല്ലെങ്കില്‍ സാങ്കേതിക വിദ്യയുടെ ഈ പ്രളയത്തില്‍ നിങ്ങളുടെ ബിസിനസ് ഇല്ലാതാകും എന്ന് മുന്നറിയിപ്പ് തരുന്നു കേരള മാനേജ്‌മെന്റ് അസോസിയേഷനും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച കേരള ഡിജിറ്റല്‍ സമ്മിറ്റ്!

'ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം, കമ്പനിയുടെ വെബ്‌സൈറ്റ് ശരിയാക്കണം' എന്ന് വര്‍ഷങ്ങളായി ചിന്തിക്കുന്ന ഒരു സംരംഭകനാണോ നിങ്ങള്‍? ഇനി കൂടുതല്‍ ചിന്തിച്ചിരുന്നാല്‍ നിങ്ങളുടെ ബിസിനസ് തന്നെ ഇല്ലാതാകും. കാരണം, മുന്‍പൊരിക്കലും ഇല്ലാതിരുന്ന ഒ രു ഡിജിറ്റല്‍ സുനാമിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന മാറ്റങ്ങളുടെ സുനാമി.

വിശ്വാസമാകുന്നില്ലെങ്കില്‍ ഒരു ഉപഭോക്താവ് എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ. വാര്‍ത്തകള്‍ നമ്മള്‍ അറിയുന്ന മാര്‍ഗങ്ങള്‍ മാറി, നമ്മള്‍ സോഷ്യലൈസ് ചെയ്യുന്നതും ഷോപ്പിംഗ് നടത്തുന്നതും യാത്ര ചെയ്യുന്നതും ഓഫീസിലേക്ക് പോകുന്നതും പഴയതു പോലെയാണോ? താമസിക്കാന്‍ ഹോട്ടലുകള്‍ എയര്‍ബിഎന്‍ബിയില്‍ കണ്ടെത്തുന്നതും വീട്ടില്‍ ഭക്ഷണം സ്വിഗ്ഗി എന്ന മൊബീല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്നതും മാറ്റങ്ങളല്ലേ? നമ്മള്‍ ഫോട്ടോ എടുക്കുന്നതും വ്യായാമം ചെയ്യുന്നതും എല്ലാം ഫോണിന്റെ സ്‌ക്രീനിലേക്ക് ഒതുങ്ങിയിരിക്കുന്നു. റീറ്റെയ്‌ലായാലും എഫ്എംസിജി ബാങ്കിംഗായാലും ഭക്ഷണമായാലും ഈ സുനാമി മാറ്റിമറിക്കുന്നത് പഴയ ചിന്താഗതികളെയും ആശയങ്ങളെയുമാണ്.

'ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം, കമ്പനിയുടെ വെബ്‌സൈറ്റ് ശരിയാക്കണം' എന്ന് വര്‍ഷങ്ങളായി ചിന്തിക്കുന്ന ഒരു സംരംഭകനാണോ നിങ്ങള്‍? ഇനി കൂടുതല്‍ ചിന്തിച്ചിരുന്നാല്‍ നിങ്ങളുടെ ബിസിനസ് തന്നെ ഇല്ലാതാകും. കാരണം, മുന്‍പൊരിക്കലും ഇല്ലാതിരുന്ന ഒ രു ഡിജിറ്റല്‍ സുനാമിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന മാറ്റങ്ങളുടെ സുനാമി. വിശ്വാസമാകുന്നില്ലെങ്കില്‍ ഒരു ഉപഭോക്താവ് എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ. വാര്‍ത്തകള്‍ നമ്മള്‍ അറിയുന്ന മാര്‍ഗങ്ങള്‍ മാറി, നമ്മള്‍ സോഷ്യലൈസ് ചെയ്യുന്നതും ഷോപ്പിംഗ് നടത്തുന്നതും യാത്ര ചെയ്യുന്നതും ഓഫീസിലേക്ക് പോകുന്നതും പഴയതു പോലെയാണോ? താമസിക്കാന്‍ ഹോട്ടലുകള്‍ എയര്‍ബിഎന്‍ബിയില്‍ കണ്ടെത്തുന്നതും വീട്ടില്‍ ഭക്ഷണം സ്വിഗ്ഗി എന്ന മൊബീല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്നതും മാറ്റങ്ങളല്ലേ? നമ്മള്‍ ഫോട്ടോ എടുക്കുന്നതും വ്യായാമം ചെയ്യുന്നതും എല്ലാം ഫോണിന്റെ സ്‌ക്രീനിലേക്ക് ഒതുങ്ങിയിരിക്കുന്നു. റീറ്റെയ്‌ലായാലും എഫ്എംസിജി ബാങ്കിംഗായാലും ഭക്ഷണമായാലും ഈ സുനാമി മാറ്റിമറിക്കുന്നത് പഴയ ചിന്താഗതികളെയും ആശയങ്ങളെയുമാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ കണക്ഷനും 4ജി ഹാന്‍ഡ്‌സെറ്റും ഫ്രീ റോമിംഗ് ഉള്‍പ്പെടെയുള്ള സര്‍വീസുകളുമായി വിപണിയിലെത്തിയ റിലയന്‍സ് ജിയോ സൃഷ്ടിച്ചത് ഈയടുത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവം തന്നെയായിരുന്നു. 2ജിബിയില്‍ കൂടുതല്‍ ഡാറ്റ ഒരു മാസം ഉപയോഗിക്കുന്നവരുടെ എണ്ണം ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അഞ്ച് മടങ്ങു വര്‍ധിച്ചു എന്ന് കണക്കുകള്‍ പറയുന്നതും മറ്റൊന്നും കൊണ്ടല്ല. വീട്ടുകാര്‍ക്ക് പണം അയക്കുന്നതും ഡിമാറ്റ് എക്കൗണ്ട് തുടങ്ങുന്നതും ലോണ്‍ നേടുന്നതും എല്ലാം ഫോണ്‍ വഴി.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ സംഭവിച്ച തിനേക്കാള്‍ ഏറെ മാറ്റങ്ങളാണ് ഈ 12 മാ സത്തിനുള്ളില്‍ നമ്മുടെ നാട്ടിലെ എല്ലാ മേഖലകളിലുമുണ്ടായതെന്നു വിദഗ്ധര്‍ പറയുമ്പോള്‍ മനസിലാക്കാമല്ലോ ഈ സുനാമിയുടെ ശക്തി. മൊബീലിലൂടെയുള്ള ഓണ്‍ലൈന്‍ ഉപയോഗം ഈ വര്‍ഷം അഞ്ച് ഇരട്ടിയാണ് വര്‍ധിച്ചത്.

 • 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 65 കോടി ജനങ്ങളാണ് ഡിജിറ്റല്‍ ആകുന്നത്. അമേരിക്കയിലെ ജനസംഖ്യയുടെ ഇരട്ടിയാണിത്.
 • ഇനി വരുന്ന വര്‍ഷങ്ങളില്‍ എല്ലാ മേഖലകളെയും മാറ്റിമറിക്കുന്ന ടെക്‌നോളജി ഇവയായിരിക്കും - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ത്രീ ഡി പ്രിന്റിംഗ്, ബ്ലോക്ക് ചെയിന്‍
 • ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വീഡിയോ കണ്ടന്റിന്റെ സാധ്യത വര്‍ധിക്കും. 2025ല്‍ ഇത് 10,000 കോടി രൂപയുടെ വിപണിയായിരിക്കും.
 • പബ്ലിഷിംഗ് ഹൗസുകള്‍ എന്ന ആശയം തന്നെ ഇല്ലാതാകും. പകരം എഴുത്തുകാര്‍ തന്നെ പ്രസാധകരാകുന്ന കാലമാണ് വരുന്നത്.
 • ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് വെര്‍ച്വല്‍ റിയാലിറ്റിയിലായിരിക്കും. ഇതിലൂടെ ഏറ്റവും മികച്ച അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാകും കമ്പനികളുടെ ലക്ഷ്യം.
 • രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റോബോട്ടുകളുടെ എണ്ണം ലോകത്ത് 3.5 കോടിയാകുമെന്നാണ് കണക്ക്.
 • കസ്റ്റമര്‍ ഡാറ്റയാണ് ഇന്ന് എല്ലാവര്‍ക്കും ആവശ്യം. പല ഗ്ലോബല്‍ കമ്പനികളും ഇന്ന് ഫിന്‍ടെക്ക് രംഗത്ത് എത്തുന്നതും അതുകൊണ്ടാണ്. ഇക്കാര്യത്തില്‍ യാതൊരു നിയന്ത്രണങ്ങളും നമുക്കില്ല എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ജി.പദ്മനാഭന്‍, നോണ്‍എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍, ബാങ്ക് ഓഫ് ഇന്ത്യ

  നമ്മുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കികൊണ്ടിരിക്കണം, എങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂ. അത്ര വേഗത്തിലാണ് ടെക്‌നോളജി എല്ലാം മാറ്റിമറിക്കുന്നത്. വി. ജോര്‍ജ് ആന്റണി, നോണ്‍എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍, യുഎഇ എക്‌സ്‌ചേഞ്ച്

  ടെക്‌നോളജി ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു രംഗം വിദ്യാഭ്യാസമാണ്. നമ്മുടെ ഇന്‍ഡസ്ട്രിയും വിദ്യാഭ്യാസ വിദഗ്ധരും സര്‍ക്കാരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ദിനേഷ് തമ്പി, ഹെഡ്, ടിസിഎസ്

  ഇനി മാറിയേ മതിയാകൂ

  ഇവിടെ അവസാനിക്കുന്നില്ല. ഇനി വരാനിരിക്കുന്നത് ഇതിലുമേറെ ശക്തമായ മാറ്റങ്ങളാണ്. 4ജിയെക്കാള്‍ നൂറ് മടങ്ങു വേഗത്തില്‍ ഡാറ്റ ട്രാന്‍സ്മിഷന്‍ നടത്തുന്ന 5ജി ലഭ്യമാകുന്നതോടെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എത്ര വ്യാപകമാക്കും എന്ന് ചിന്തിക്കൂ. മനുഷ്യരും ഉപകരണങ്ങളും സേവനങ്ങളും തമ്മിലുള്ള കണക്ഷന്‍ കൂടുതല്‍ എളുപ്പമാകും. സാമ്പത്തിക മേഖലയെ വന്‍തോതില്‍ ബാധിക്കുന്ന, ബിസിനസ് മോഡലുകളെ പാടെ മാറ്റിമറിക്കുന്ന ഈ കൊടുങ്കാറ്റില്‍ നിങ്ങള്‍ എന്ന് പിടിച്ച് നില്‍ക്കും? എങ്ങനെ പുതിയൊരു സംരംഭം വിജയിപ്പിക്കും?

  ഇവിടെ അവസാനിക്കുന്നില്ല. ഇനി വരാനിരിക്കുന്നത് ഇതിലുമേറെ ശക്തമായ മാറ്റങ്ങളാണ്. 4ജിയെക്കാള്‍ നൂറ് മടങ്ങു വേഗത്തില്‍ ഡാറ്റ ട്രാന്‍സ്മിഷന്‍ നടത്തുന്ന 5ജി ലഭ്യമാകുന്നതോടെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എത്ര വ്യാപകമാക്കും എന്ന് ചിന്തിക്കൂ. മനുഷ്യരും ഉപകരണങ്ങളും സേവനങ്ങളും തമ്മിലുള്ള കണക്ഷന്‍ കൂടുതല്‍ എളുപ്പമാകും. സാമ്പത്തിക മേഖലയെ വന്‍തോതില്‍ ബാധിക്കുന്ന, ബിസിനസ് മോഡലുകളെ പാടെ മാറ്റിമറിക്കുന്ന ഈ കൊടുങ്കാറ്റില്‍ നിങ്ങള്‍ എന്ന് പിടിച്ച് നില്‍ക്കും? എങ്ങനെ പുതിയൊരു സംരംഭം വിജയിപ്പിക്കും?

  ഡിജിറ്റല്‍ ടെക്‌നോളജി ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുക എന്നതാണ് പരിഹാരം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പ നിയായ ലോജിക്‌സെര്‍വ് ഡിജിറ്റലിന്റെ സിഇഒ പ്രസാദ് ഷെജാലെ പറയുന്നു. 'പരസ്പരം സംസാരിക്കുന്നതിലേറെ സമയം ചാറ്റ് ബോക്‌സുകളില്‍ ചെലവഴിക്കുന്ന, ഏറ്റവും പുതിയ ടെക്‌നോളജി മാത്രം ഉപയോഗിക്കുന്ന യുവതലമുറയെ ആകര്‍ഷിക്കാനും ബിസിനസ് വിജയം മെച്ചപ്പെടുത്താനും സോഷ്യല്‍ മീഡിയ സാധ്യതകള്‍ സംരംഭകര്‍ ഏറ്റവും നന്നായിഉപയോഗിക്കേണ്ട സമയമാണിത്. പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോഴും ഈ ഡിജിറ്റല്‍ സുനാമി മുന്‍പന്തിയിലുണ്ടാകണം, ഉണ്ടാക്കുന്ന അവസരങ്ങള്‍ ശ്രദ്ധിക്കുകയും വേണം,' ഷെജാലെ അഭിപ്രായ പ്പെടുന്നു.

  ഇങ്ങനെ ഡിജിറ്റല്‍ രംഗത്തെ അവസരങ്ങള്‍ നേരത്തെ കണ്ടറിഞ്ഞു തുടങ്ങിയ സംരംഭമാണ് സോഹോ എന്ന ഐ.റ്റി, സോഫ്റ്റ്‌വെയര്‍ കമ്പനി. ബിസിനസ്, മാനേജ്‌മെന്റ് രംഗങ്ങള്‍ക്ക് വേണ്ട സോഫ്റ്റ്‌വെയറും ആപ്പും ഡിസൈന്‍ ചെയ്യുന്ന ഈ കമ്പനി ജിഎസ്ടി സേവനങ്ങള്‍ നല്‍കാന്‍ ആരംഭിച്ചതും ഈ മാറ്റങ്ങള്‍ മുന്‍പേ മനസിലാക്കി തന്നെയാണ്. സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ ആളുകള്‍ മടിച്ചിരുന്ന ഒരു സമയത്താണ് സോഹോ വിപണിയിലെത്തുന്നത്. ഇന്ന്, ലോകമൊട്ടാകെ മൂന്ന് കോടി ഉപഭോക്താക്കാളാണ് ഈ മള്‍ട്ടിപ്ലാറ്റ്‌ഫോം കമ്പനിക്കുള്ളത് 'എന്തെല്ലാം അവസരങ്ങളാണ് ഈ മേഖലയിലുള്ളത്! അവ നിങ്ങളുടെ ബിസിനസിനെ എങ്ങനെ സഹായിക്കും എന്ന് കൃത്യമായി മനസിലാക്കുക, അതനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപണിയിലെത്തിക്കുക, വ്യത്യസ്തമായി മാര്‍ക്കറ്റ് ചെയ്യുക. ഇങ്ങനെ ഏറ്റവും മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്താല്‍ നിങ്ങളുടെ സംരംഭം തേടി ലോകം തന്നെ വരും,' സോഹോയുടെ ഡയറക്റ്റര്‍ ഓഫ് എന്‍ജിനീയറിംഗ് ആയ രാജേന്ദ്രന്‍ ദണ്ഡപാണി പറയുന്നു.

  സംരംഭം എത്ര മികച്ചതായാലും അവയുടെ മാര്‍ക്കറ്റിംഗിന്റെ രീതികള്‍ മാറിയ ലോകത്തിനു ചേരുന്ന വിധത്തിലായില്ലെങ്കില്‍ വിജയം നേടുക ബുദ്ധിമുട്ടാകും. ഉപഭോക്താക്കളിലേക്ക് എത്താന്‍ ഏത് മാധ്യമമാണ് വേണ്ടത് എന്ന് ശ്രദ്ധിക്കുക. പല മാധ്യമങ്ങള്‍ പരീക്ഷിക്കാനും ചേരുന്നത് തെരഞ്ഞെടുത്ത് കൃത്യമായി ഉപയോഗിക്കാന്‍ കഴിയണം. മറ്റ് രാജ്യങ്ങളിലൊന്നും ഹോഡിംഗുകള്‍ ഉപയോഗിക്കാത്ത ഊബര്‍ ഇന്ത്യയില്‍ ഈ നയം മാറ്റിയതും വെറുതെയല്ല.

  ബാങ്ക് ഇല്ലാത്ത ബാങ്കിംഗ് മൂന്ന് 'ഡി' കളാണ് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ തലകീഴായി മറിച്ചത്. ഡിസ്‌റപ്ഷന്‍, ഡീമോണിറ്റൈസേഷന്‍, ഡിജിറ്റൈസേഷന്‍. പരമ്പരാഗത ബാങ്കിംഗ് രീതികളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡിലേക്കും എടിഎം/ ഡെബിറ്റ് കാര്‍ഡിലേക്കും പിന്നെ നെറ്റ് ബാങ്കിംഗും മൊബീല്‍ ബാങ്കിംഗും വരെ. ഇന്ന് ബാങ്കുകള്‍ക്ക് ഭീഷണിയാകുന്നത് മറ്റ്ബാങ്കുകളല്ല, മറിച്ച് ഗൂഗിളും ആമസോണും മറ്റുമാണ്. 'അഞ്ച് വര്‍ഷം മുന്‍പ് വരെ കറന്‍സി ഉപയോഗിച്ചാണ് 70 ശതമാനം പേരും പണം അയച്ചിരുന്നത്. ഇപ്പോള്‍ ഇത് വെറും അഞ്ച് ശതമാനമായി. എക്കൗണ്ട് തുടങ്ങാനും ലോണിന് അപേക്ഷിക്കാനും എല്ലാം ഫോണ്‍ മതിയെന്ന് വരുന്നത് ഒരു വലിയ നേട്ടമേല്ല?' യുഎഇ എക്‌സ്‌ചേഞ്ചിന്റെ നോണ്‍എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ വി. ജോര്‍ജ് ആന്റണി പറയുന്നു.

  പുതിയ ആപ്പുകളും പേയ്‌മെന്റ് ഗേറ്റ്‌വേകളും ലഭ്യമാകുന്ന ഇക്കാലത്ത് പരമ്പരാഗത ബാങ്കിംഗ് രീതികള്‍ക്ക് സ്ഥാനമില്ലാതാകുന്നു. നിങ്ങളുടെ മൊബീല്‍ ആണ് ഇന്ന് ബാങ്ക്. അതോടൊപ്പം പലതരം കാര്‍ഡുകളും. കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കറന്‍സി ഇറക്കാന്‍ പറ്റുമോ എന്നതാണ് ഇനിയുള്ള ചോദ്യം. അത്രയ്ക്ക് മാറിക്കഴിഞ്ഞു നമ്മുടെ സാമ്പത്തിക രംഗം.

  സാമ്പത്തിക മേഖലയിലെ അവസരങ്ങള്‍

 • പുതിയ ആപ്പുകള്‍, പേയ്‌മെന്റ് ഗേറ്റ്‌വേകള്‍.
 • സാമ്പത്തിക ഇടപാടുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍, പ്രീ പെയ്ഡ് കാര്‍ഡുകള്‍.
 • പേയ്‌മെന്റുകള്‍ എളുപ്പമാക്കുന്ന സ്റ്റിക്കറുകള്‍, ആപ്പുകള്‍.
 • എന്ത് പറയണം, എങ്ങനെ പറയണം?

  രാജ്യത്തെ ഏറ്റവും വലിയ മാട്രിമോണിയല്‍ കമ്പനിയായ മാട്രിമോണി.കോം എന്തിനാണ് ഹാപ്പി മാര്യേജസ് എന്ന പേരില്‍ വെബ്‌സൈറ്റ് തുടങ്ങിയത്? വളരെ ഇന്ററാക്ടീവ് ആയ ഈ വെബ്‌സൈറ്റില്‍ വിവാഹ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

  ഇതിനു പിന്നില്‍ ഒരു കാരണമേയുള്ളു. ബ്രാന്‍ഡിംഗ്! ഡിജിറ്റല്‍ സുനാമിയുടെ കാലത്ത് ബിസിനസ് പോലെ തന്നെ ബ്രാന്‍ഡിംഗും വ്യത്യസ്തമായില്ലെങ്കില്‍ മത്സരരംഗത്ത് പിന്നിലാകുമെന്നത് സത്യം. ഉപഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തുന്ന പ്രോഗ്രാമുകള്‍, വീഡിയോകള്‍ എന്നിവ ഇനി വരുന്ന നാളുകളില്‍ വലിയ പ്രാധാന്യം നേടും. വെബ്‌സൈറ്റില്‍ എല്ലാ ദിവസവും അപ്‌ഡേറ്റുകള്‍ കൊടുത്തതു കൊണ്ടോ ഫോട്ടോകള്‍ ധാരാളം അപ്‌ലോഡ് ചെയ്തത് കൊണ്ടോ മാത്രം കസ്റ്റമേഴ്‌സിലേക്ക് എത്താന്‍ കഴിയില്ല എന്നര്‍ത്ഥം.

  'ശരിയായ ഉപഭോക്താക്കളെ കൃത്യമായ രീതിയില്‍ സ്പര്‍ശിക്കാന്‍ കഴിയുന്നതാകണം മാര്‍ക്കറ്റിംഗ് രീതികള്‍,' പ്രിയങ്ക സെഹ്ഗള്‍ പറയുന്നു. നെറ്റ്‌വര്‍ക്ക് 18 (ഡിജിറ്റല്‍ & ടിവി) കണ്ടന്റ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റാണ് പ്രിയങ്ക.

  ഏതെങ്കിലും ഒരു മാധ്യമം മാത്രം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെയും കാലം കഴിഞ്ഞു. ഒരു നല്ല കഥയിലൂടെ പറയുന്ന ബ്രാന്‍ഡിംഗ് വിശേഷങ്ങള്‍ക്ക് ഇനി ഡിമാന്റ് കൂടും, നിങ്ങള്‍ പറയുന്ന കഥകള്‍ തികച്ചും വ്യത്യസ്തവുമായിരിക്കും, ഒരു ആര്‍ട്ട് എക്‌സിബിഷന്‍ പോലെ ക്യൂറേറ്റ് ചെയ്ത വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത്രയും നല്ലത്.

  ഒരു ഉല്‍പ്പന്നം, സേവനം എന്നതിനപ്പുറം ഉപഭോക്താക്കള്‍ക്ക് ഒരു അനുഭവമായി മാറണം നിങ്ങളുടെ ബ്രാന്‍ഡ്. അതിനു വേണ്ട മാര്‍ക്കറ്റിംഗ് നടത്തിയാലേ ഈ ഡിജിറ്റല്‍ ലോകത്ത് വിജയിക്കാന്‍ കഴിയൂ.

  നിങ്ങളുടെ ബിസിനസിന്റെ ലക്ഷ്യം എന്താണ്, ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണ് എന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വേണം മാര്‍ക്കറ്റിംഗിന്റെ മാധ്യമം തെരഞ്ഞെടുക്കാന്‍

  പരീക്ഷണങ്ങള്‍ നല്ലതാണ്, പക്ഷേ, അവ അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

  പ്രാദേശിക ഭാഷയില്‍ വിവരങ്ങള്‍ നല്‍ കുന്നതിന് വളരെ പ്രാധാന്യമുണ്ട്.

  ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധത വേണം. തെറ്റായ വിവരങ്ങള്‍ ഒരിക്കലും ഉപഭോക്താക്കളെ നേടിത്തരില്ല.

  - Thanks to dhanamonline.com

  © 2018 ItrendsTechnosys. All rights reserved